Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Volcano Eruption

അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; ക​ണ്ണൂ​ർ-​അ​ബു​ദാ​ബി ഇ​ൻ​ഡി​ഗോ വി​മാ​നം അ​ഹ​മ്മ​ദാ​ബാ​ദി​ലി​റ​ക്കി

അ​ഹ​മ്മ​ദാ​ബാ​ദ്: എ​ത്യോ​പ്യ​യി​ലു​ണ്ടാ​യ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ-​അ​ബു​ദാ​ബി ഇ​ൻ​ഡി​ഗോ വി​മാ​നം അ​ഹ​മ്മ​ദാ​ബാ​ദി​ലി​റ​ക്കി. ഞാ​യ​റാ​ഴ്ച​യാ​ണ് ഹെ​യ്‌​ലി ഗു​ബ്ബി അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച​ത്.

തു​ട​ർ​ന്ന് ഉ​യ​രു​ന്ന പു​ക വി​മാ​ന​ങ്ങ​ളു​ടെ പാ​ത​യ്ക്ക് ഭീ​ഷ​ണി​യാ​യി. ഇ​തോ​ടെ 6ഇ 1433 ​എ​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം അ​ഹ​മ്മ​ദാ​ബാ​ദി​ലി​റ​ക്കു​ക​യാ​യി​രു​ന്നു. ചി​ല വി​മാ​ന​ങ്ങ​ൾ പു​ക​മ​ഞ്ഞ് ഒ​ഴി​വാ​ക്കാ​ൻ റൂ​ട്ടു​ക​ൾ പു​ന​ക്ര​മീ​ക​രി​ച്ചു.

അ​ന്താ​രാ​ഷ്ട്ര വ്യോ​മ​യാ​ന പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ആ​കാ​ശ എ​യ​ർ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് ഏ​റ്റ​വും മു​ൻ‌​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ആ​കാ​ശ അ​റി​യി​ച്ചു.

 എ​ത്യോ​പ്യ​യി​ലെ എ​ർ​ട്ട എ​യ്‌​ൽ മേ​ഖ​ല​യി​ലാ​ണ് അ​ഗ്നി​പ​ർ​വ​തം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ചാ​ര​വും സ​ൾ​ഫ​ർ ഡ​യോ​ക്സൈ​ഡും അ​ട​ങ്ങി​യ കൂ​റ്റ​ൻ പു​ക​പ​ട​ല​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ മു​ത​ൽ ഇ​തി​ൽ​നി​ന്നു​യ​രു​ന്ന​ത്.

പ​ത്തു മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ​വ​രെ ഉ​യ​ര​ത്തി​ലെ​ത്തു​ന്ന ഈ ​പു​ക​പ​ട​ല​ങ്ങ​ൾ ചെ​ങ്ക​ട​ലി​ന് കു​റു​കേ കി​ഴ​ക്കോ​ട്ടാ​ണ് നീ​ങ്ങു​ന്ന​ത്. ഒ​മാ​ൻ, യെ​മ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളെ ഈ ​ചാ​ര​മേ​ഘ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up